ഓക്സിജൻ പ്ലാൻറ് ഓപ്പറേറ്റർ നിയമനം

Share:

കോഴിക്കോട് :  ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ഓക്സിജൻ പ്ലാൻറ് ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം.
യോഗ്യത – ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ്. ഏതെങ്കിലും ഓക്സിജൻ ജനറേറ്റർ പ്ലാൻറ് / ലിക്വിഡ് ഓക്സിജൻ പ്ലാൻറ് / പവർ പ്ലാൻറ് / മെഡിക്കൽ ഗ്യാസ് പ്ലാൻറ് എന്നിവിടങ്ങളിൽ 6 മാസം/ ഒരു വർഷം കുറയാത്ത പ്രവൃത്തിപരിചയം.

പ്രതിഫലം: പ്രതിദിനം 750 രൂപ.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 19ന് ഉച്ചക്ക് രണ്ട് മണിക്ക് എച്ച് ഡി എസ് ഓഫീസില്‍ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

ഫോൺ: 0495-2355900.

Share: