പുരാവസ്തു വകുപ്പില്‍ ഓവര്‍സിയര്‍
പുരാവസ്തു വകുപ്പില്‍ ഒരു വര്‍ഷ കാലാവധിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓവര്‍സിയര്‍ ഗ്രേഡ് ഒന്ന് (സിവില്‍ -ഒരൊഴിവ്), ഓവര്‍സിയര്‍ ഗ്രേഡ് രണ്ട് സിവില്‍ (രണ്ടൊഴിവ്) തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രേഡ് ഒന്നില്‍ സിവില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും നിര്‍ബന്ധം. ആട്ടോകാഡ് പരിജ്ഞാനം അഭിലഷണീയം.
ഗ്രേഡ് രണ്ടിന് സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും വേണം. ആട്ടോകാഡ് പരിജ്ഞാനം അഭിലഷണീയം.
അപേക്ഷയില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. വിശദമായ ബയോഡാറ്റയും, പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോെടാപ്പം ഉള്‍പ്പെടുത്തണം.
പ്രായം 40 വയസില്‍ കവിയരുത്. (നിയമാനുസൃതമായ വയസിളവ് അനുവദനീയം) അപേക്ഷ ഡയറക്ടര്‍, പുരാവസ്തു വകുപ്പദ്ധ്യക്ഷ കാര്യാലയം, സുന്ദരവിലാസം കൊട്ടാരം, ഫോര്‍ട്ട് പി.ഒ., തിരുവനന്തപുരം-23 എന്ന വിലാസത്തില്‍ ജൂലൈ 31 ന് മുമ്പ് ലഭിക്കണം.