ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, ഇഎന്‍ടി, ജനറല്‍ മെഡിസിന്
എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡൻറ് ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, ഇഎന്‍ടി, ജനറല്‍ മെഡിസിന് തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂ ഡിസംബര്‍ 28 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ നടക്കും.
യോഗ്യത – എം ബി ബി എസ് പ്ലസ് ഡിപ്ലോമ/ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ടിസിഎംസി രജിസ്ട്രേഷന്. ശമ്പളം പ്രതിമാസം 70,000 രൂപ (ഏകീകൃത ശമ്പളം).
ഇനിപ്പറയുന്ന രേഖകള്‍ അതിൻറെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം:
എസ് എസ് എല്‍ സി ബുക്കിൻറെ മൂന്നാം പേജ് അല്ലെങ്കില്‍ പ്രായം തെളിയിക്കുന്ന തത്തുല്യം, എംബിബിഎസ് ബിരുദം, പിജി/ഡിഎന്‍ബി സര്‍ട്ടിഫിക്കറ്റ്. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്. ടിസി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്.
വിലാസം തെളിയിക്കുന്നതിന്: ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്.
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ -1.