വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സിവില്‍ എഞ്ചിനീയര്‍ (2 ഒഴിവ്), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (1 ഒഴിവ്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (1 ഒഴിവ്), തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത, വേതനം, സംബന്ധിച്ച വിവരങ്ങളും അപേക്ഷ ഫോറവും www.celsgd.com / www.celsgd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ആഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിന് മുന്‍പ് തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ കാര്യാലയം, മൂന്നാം നില, റവന്യൂ കോംപ്ലക്സ്, പബ്ലിക് ഓഫീസ് ബില്‍ഡിംഗ്, വികാസ് ഭവന്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ടോ / തപാലിലോ അപേക്ഷ ലഭിക്കണം.