എൻ സി എൽ – ഓപ്പറേറ്റർ ട്രെയിനി : 619 ഒഴിവുകൾ
കോൾ ഇന്ത്യ ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിൽ ഒാപറേറ്റർ ട്രെയിനി തസ്തികയിലെ 619 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡംപർ ഒാപറേറ്റർ (213), ഡോസർ ഒാപറേറ്റർ (121), സർഫേസ് മൈനർ/ കണ്ടിന്യൂസ് മൈനർ ഒാപറേറ്റർ (28), പേ ലോഡ് ഒാപറേറ്റർ (21), ക്രെയിൻ ഒാപറേറ്റർ (34), ഗ്രേഡർ ഒാപറേറ്റർ (38), ഷവൽ ഒാപറേറ്റർ( 56), ഡ്രിൽ ഒാപറേറ്റർ (48), ഡ്രാഗ് ലൈൻ ഒാപറേറ്റർ (60) എന്നിങ്ങെനെയാണ് ഒഴിവുകൾ .
യോഗ്യത :
ഡംപർ ഒാപറേറ്റർ- കുറഞ്ഞത് 55% മാർക്കോടെ മെട്രിക്കുലേറ്റ്/ എസ്എസ്‌സി/ ഹൈസ്കൂള്‍ അല്ലെങ്കിൽ തത്തുല്യ ജയം, അംഗീകൃത എച്ച്എംവി ലൈസൻസ്, ഡീസൽ മെക്കാനിക്/ മോട്ടോർ മെക്കാനിക്/ ഫിറ്റർ ട്രേഡിലെ ഐടിഐ (അംഗീകൃത എൻസിവിടി ) സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന.
ഡോസർ ഒാപറേറ്റർ, ഗ്രേഡർ ഒാപറേറ്റർ- കുറഞ്ഞത് 55% മാർക്കോടെ മെട്രിക്കുലേറ്റ്/ എസ്എസ്‌സി/ ഹൈ സ്കൂള്‍ അല്ലെങ്കിൽ തത്തുല്യ ജയം, അംഗീകൃത എച്ച്എംവി ലൈസൻസ്, ട്രാക്ടർ ഡ്രൈവിങ്ങിൽ പരിചയം
ഡ്രില്‍ ഒാപറേറ്റർ- കുറഞ്ഞത് 55% മാർക്കോടെ മെട്രിക്കുലേറ്റ്/ എസ്എസ്‌സി/ ഹൈസ്കൂള്‍ അല്ലെങ്കിൽ തത്തുല്യയോഗ്യത.
മറ്റു വിഭാഗങ്ങൾക്ക്: കുറഞ്ഞത് 55% മാർക്കോടെ മെട്രിക്കുലേറ്റ്/ എസ്എസ്‌സി/ ഹൈസ്കൂള്‍ അല്ലെങ്കിൽ തത്തുല്യ ജയം, അംഗീകൃത എച്ച്എംവി ലൈസൻസ്.
ഉയർന്ന പ്രായം: 30 വയസ്
എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
വിശദവിവരങ്ങൾ www.nclcil.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
സെപ്റ്റംബർ പത്തു മുതല്‍ ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 24