കായികാധ്യാപക നിയമനം
പട്ടിക വര്‍ഗ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഒഴിവുള്ള കായികാധ്യാപക തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായുള്ള വാക്ക്-ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 11 ന് രാവിലെ 11 മണി മുതല്‍ നടക്കും.
കണ്ണൂര്‍ സിവില്‍ സ്റ്റേഷന് ബ്ലോക്കിലുള്ള ഐ ടി ഡി പി ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
ഫോണ്‍: 0497 2700357, 0460 2203020.