ജൂനിയര്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍
ജൂനിയര്‍ ഓഫീസര്‍ ഒഴിവ്
എറണാകുളം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ ഓഫീസര്‍ (പര്‍ച്ചേസ് ആന്‍ഡ് മെറ്റീരിയല്‍സ്) തസ്തികയില്‍ മൂന്ന് താല്‍ക്കാലിക ഒഴിവുണ്ട്. പ്രായം 18-41 വയസ്. യോഗ്യത ബിരുദവും മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമയും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏഴാം തിയതിക്ക് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യുക. വിവരങ്ങള്‍ക്ക് 0484 2312944.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
കൊല്ലം, കോട്ടയം, ജില്ലകളിലെ വിവിധ ഇ.എസ്.ഐ. ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലും അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസും നിലവിലുളള രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പ്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 28 രാവിലെ 11ന് കൊല്ലം പോളയത്തോടുളള ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് ദക്ഷിണ മേഖലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474-2742341