ഓഫീസ് അറ്റന്‍ഡന്‍റ് താല്‍ക്കാലിക നിയമന കൂടികാഴ്ച

244
0
Share:

ഭാരതീയ ചികിത്സാ വകുപ്പിന്‍റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 59 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഓഫീസ് അറ്റഡന്‍റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം. അപേക്ഷകര്‍ 18 നും 40 ഇടയില്‍ പ്രായമുള്ള ഏഴാം തരം പാസായ എഴുത്തും വായനയും അറിയുന്നവരായിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ പേര്, വയസ്, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, വിലാസം, ടെലിഫോണ്‍ നമ്പര്‍ സഹിതമുള്ള ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 24 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അഭിമുഖത്തിന് എത്തണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share: