ന്യൂട്രീഷനിസ്റ്റുകളുടെ ജില്ലാതല പാനല്‍

Share:

കണ്ണൂർ : വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ക്ലിനിക്കുകളില്‍ സേവനം നല്‍കാനായി ന്യൂട്രീഷനിസ്റ്റുകളുടെ ജില്ലാതല പാനല്‍ രൂപീകരിക്കുന്നതിന് ജനുവരി ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ വനിത ശിശുവികസന ഓഫീസില്‍ വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു.
എം എസ് സി ന്യൂട്രീഷന്‍/ ഫുഡ് സയന്‍സ്/ ഫുഡ് ആൻറ് ന്യൂട്രീഷന്‍ ക്ലിനിക്ക്/ ന്യൂട്രീഷന്‍ ആണ് യോഗ്യത. ഹോസ്പിറ്റല്‍ എക്സ്പീരിയന്‍സ്/ ഡയറ്റ് കൗണ്‍സിലിങ്/ ന്യൂട്രീഷണല്‍ അസസ്മെൻറ്/ പ്രെഗ്‌നന്‍സി കൗണസിലിങ്/ ലാക്ടേഷന്‍ കൗണസിലിങ്/ തെറാപ്പിക്ക് ഡയറ്റിങ് എന്നിവയില്‍ ആറ് മാസത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അനുബന്ധ രേഖകള്‍ സഹിതം ഹാജരാകണം.

ഫോണ്‍: 0497 2700707.

Share: