എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ

Share:

തൃശൂർ ജില്ലയിലെ ചാഴൂർ പഞ്ചായത്തിൽ കോലോത്തും കടവിൽ പ്രവർത്തിച്ചുവരുന്ന ചേർപ്പ് ഗവൺമെൻ്റ് ഐടിഐ യിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

എംബിഎ / ബിബിഎ വിദ്യാഭ്യാസ യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയമോ അഥവാ ബിഎ സോഷ്യോളജി/ബിഎ ഇക്കണോമിക്സ് വിദ്യാഭ്യാസ യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയമോ ആണ് യോഗ്യത.

കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 11 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഐടിഐയിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 0487-2966601 എന്ന നമ്പറിൽ വിളിക്കുക.

Share: