നഴ്സിങ് കോളജ് ട്യൂട്ടർ: താത്കാലിക നിയമനം
വയനാട് : സർക്കാർ നഴ്സിങ് കോളജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ 2024-25 അധ്യയന വർഷത്തേക്ക് താത്കാലിക നിയമനം നടത്തും.
എം.എസ്.സി നഴ്സിങ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാം.
സർക്കാർ/ സ്വാശ്രയ നഴ്സിങ് കോളജുകളിൽ നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ആഗസ്റ്റ് 22-ന് രാവിലെ 11-ന് കോളജ് പ്രിൻസിപ്പലിൻറെ ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇൻറർവ്യൂവിൽ ഹാജരാകണം.