നഴ്സിങ് ലക്ചറർ: 11 ഒഴിവുകൾ

360
0
Share:

ആലപ്പുഴ ഗവ. നഴ്സിങ് കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് മാത്രം ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തും.
പ്രതിമാസ സ്റ്റൈപൻറ് 25,000 രൂപ.
യോഗ്യത: സംസ്ഥാനത്തെ സർക്കാർ/ സ്വകാര്യ നഴ്സിങ് കോളജിൽ നിന്നുള്ള എം.എസ്.സി നഴ്സിങ് വിജയവും കെഎൻഎംസി രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രായം: 40 വയസ് കവിയരുത്.
എസ്.സി/ എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസൃത വയസിളവിന് അർഹത ഉണ്ടായിരിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23ന് രാവിലെ 11ന് കോളജിൽ ഹാജരാകണം.

Share: