നഴ്‌സിംഗ് അസിസ്റ്റൻറ് കോഴ്‌സ്
കേന്ദ്ര-കേരള സര്‍ക്കാരും കുടുംബശ്രീയും സംയുക്തമായി ക്രിസ്ത്യന്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന സൗജന്യ നഴ്‌സിംഗ് അസിസ്റ്റൻറ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൂന്നു മാസത്തെ കോഴ്‌സ് എറണാകുളം നെട്ടൂരിനടുത്ത ട്രെയിനിംഗ് സെന്ററിലാണ് നടക്കുക.
യോഗ്യത: എസ് എസ് എല്‍ സി
പ്രായം 18 നും 30 നും ഇടയില്‍.
ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതി പ്രകാരം നടത്തപ്പെടുന്ന പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ ആശുപത്രികളില്‍ ജോലി നല്‍കും. ഫോണ്‍: 7511112888, 9656365611.