സഫ്ദര്‍ജങ് ആശുപത്രിയിൽ നേഴ്സ് മാരുടെ 991 ഒഴിവുകള്‍
ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രി നഴ്സിങ് ഓഫീസറുടെ 991 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകളുടെ എണ്ണം : 991
(ജനറല്‍ 568, ഒ.ബി.സി. 226, എസ്.സി. 128, എസ്.ടി. 69.
ആകെ ഒഴിവുകളില്‍ 50 എണ്ണം അംഗപരിമിതര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു .)
യോഗ്യത: 1. ബി.എസ്സി. നഴ്സിങ് അല്ലെങ്കില്‍ നഴ്സിങ്ങില്‍ ബി.എസ്സി. (ഹോണേഴ്സ്) അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്.
2. ജനറല്‍ നഴ്സിങ് ഡിപ്ലോമയും മിഡ് വൈഫറിയില്‍ അംഗീകൃത റജിസ്ട്രേഷനും. അല്ലെങ്കില്‍ നഴ്സ് ആന്‍ഡ് മിഡ് വൈഫ് റജിസ്ട്രേഷന്‍.
3. അൻപത് കിടക്കകളുള്ള ആശുപത്രിയിൽ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 2018 സെപ്റ്റംബര്‍ 5-ന് 35 കവിയരുത്.
എസ്.സി., എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് 5 വര്‍ഷവും (നിബന്ധനകള്‍ക്ക് വിധേയമായി) ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.
തിരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
പരീക്ഷാ തിയതി: ഒക്ടോബര്‍ 7
ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ രണ്ട് മണിക്കൂറായിരിക്കും.
അപേക്ഷാ ഫീസ്: 1000 രൂപ. എസ്.സി.,എസ്.ടി., ക്കാര്‍ക്ക് 500 രൂപ. അംഗപരിമിതര്‍ക്ക് ഫീസില്ല. ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ് സംവിധാനമുപയോഗിച് ഫീസ് ഓണ്‍ലൈനായി അടക്കണം.
വിശദ വിവരങ്ങൾ http://www.vmmcsjh.nic.in എന്ന വെബ്സൈറ്റില്‍
അവസാന തിയതി: സെപ്റ്റംബര്‍ 5