സ്റ്റാഫ് നഴ്‌സ് താത്ക്കാലിക നിയമനം

എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഇനിപ്പറയുന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
സ്റ്റാഫ് നഴ്‌സ് യോഗ്യത: പ്ലസ് ടു സയന്‍സ് ജി.എന്‍.എം, കെഎന്‍സി രജിസ്‌ട്രേഷന്‍, കാത്ത് ലാബിലുളള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
പ്രായപരിധി 2022 ജനുവരി ഒന്നിന് 18-36.
താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജൂലൈ ആറിന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളില്‍ രാവിലെ ജൂലൈ 11 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ 11 വരെ മാത്രമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2754000