നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയില്‍ നിയമനം

Share:

മലപ്പുറം: ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു.

ജി.എന്‍.എം/ ബി.എസ്.സി നഴ്‌സ് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്, ജോലി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ രണ്ടിന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാമെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 0483 2731387

Tagsnurses
Share: