നഴ്സ് ഒഴിവ്
തിരുവനന്തുപരം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് (മെയിൽ) തസ്തികയിൽ എസ്.സി മുൻഗണന വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത: പ്ലസ് ടു വിജയവും ജെ.പി.എച്ച്.എൻ അല്ലെങ്കിൽ പ്ലസ് ടു വിജയവും എ.എൻ.എം കോഴ്സ് വിജയവും . .
പ്രായം : 01.01.2023ന് 18-41 നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം)
ശമ്പളം: 24520 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെൻറ് എക്ചേഞ്ചുകളിൽ ജനുവരി 20നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
സംവരണ വിഭാഗത്തിൻറെ അഭാവത്തിൽ സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും.