ഹോമിയോ സ്ഥാപനങ്ങളില്‍ നഴ്‌സ്, അറ്റന്‍ഡര്‍

കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ട് ഉപയോഗിച്ചുള്ള നഴ്‌സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും.
എസ്.എസ്.എല്‍.സി, ജി.എന്‍.എം. നഴ്‌സിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 50 വയസ്സ്. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ), തേവള്ളി പി. ഒ, കൊല്ലം വിലാസത്തില്‍ അയയ്ക്കണം.
അറ്റന്‍ഡര്‍
ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ട് ഉപയോഗിച്ചുള്ള അറ്റന്‍ഡര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും.
എസ്.എസ.്എല്‍.സിയും എ ക്ലാസ് ഹോമിയോപ്പതി മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മൂന്നുവര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 50 വയസ്സ്.
വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷകള്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ), തേവള്ളി പി.ഒ., കൊല്ലം വിലാസത്തില്‍ അയയ്ക്കണം.
ജൂലൈ 28 വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
ഫോണ്‍ – 04742797220.