നഴ്സ് നിയമനം
കൊല്ലം : ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസിൻറെ അധികാരപരിധിയിലുള്ള വിവിധ ആശുപത്രികളിലേക്ക് നഴ്സ് (സ്ത്രീ /പുരുഷന്‍ )തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും.
അംഗീകൃത ജി എന്‍ എം കോഴ്സ് പാസായിട്ടുള്ളവര്‍ യോഗ്യത സംബന്ധിച്ച അസല്‍ രേഖകള്‍, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് തിരിച്ചറിയല്‍ രേഖ/ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് ഹാജരാകണം.
പ്രായപരിധി 45 വയസ്
ഫോണ്‍: 0474 2797220.