ജർമനിയിൽ നഴ്സ് : സൗജന്യ നിയമനം- 200 ഒഴിവുകൾ
തിരുഃ ജർമനിയിലെ ആശുപത്രികൾ , ഹെൽത്ത് സെന്റർ, ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിൽ നഴ്സുമാരെ നിയമിക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് അപേക്ഷ ക്ഷണിച്ചു. സൗജന്യ നിയമനമാണ് നടത്തുന്നത്.
ഒഴിവുകൾ : 200
പുരുഷൻമാർക്കും അപേക്ഷിക്കാം.
യോഗ്യത: നഴ്സിംഗിൽ ബിരുദം/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്, 2 വർഷ പരിചയം.
പ്രായം: 40ൽ താഴെ.
ശമ്പളം: 2400-4000 യൂറോ.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒഡെപെക്കിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ സൗജന്യ ജർമൻ ഭാഷാപരിശീലനം നൽകും. നിബന്ധന കൾക്കു വിധേയമായി പ്രതിമാസ സ്റ്റൈപൻഡും ലഭിക്കും.
ഓണ്‍ലൈനായി മേയ് 5 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ മേയ് രണ്ടാം വാരം.
ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.