സൗദി അറേബ്യയില്‍ 100 നഴ്‌സുമാര്‍ക്ക് അവസരം

കൊച്ചി: സൗദി അറേബ്യയിലെ അല്‍ മൗവാസാത് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബി.എസ്‌സി നഴ്‌സിങ് അഥവാ ജി.എന്‍.എം യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം.
ഒഴിവുകള്‍ 100. ജനുവരി 25നു മുന്‍പ് www.norkaroots.netഎന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. ഇന്റര്‍വ്യൂ 28, 29 തീയതികളില്‍ കൊച്ചിയില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net എന്ന വെബ്‌സൈറ്റില്‍ ലഭിക്കും