ഫിസിയോ തെറാപ്പിസ്റ്റ് , നഴ്‌സ് താല്‍ക്കാലിക നിയമനം
തൃശ്ശൂർ : ജില്ലാ ആയൂര്‍വേദ ആശുപത്രികളില്‍ ഫിസിയോ തെറാപ്പിസ്റ്റ് (പുരുഷന്‍) നഴ്‌സ് ഗ്രേഡ് രണ്ട്, എന്നീ തസ്‌തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
എസ് എസ് എല്‍ സി യും ആയൂര്‍വേദ നഴ്‌സിങ് പരിശീലനവുമാണ് നഴ്‌സിന്റെ യോഗ്യത. ആയൂര്‍വേദ തെറാപ്പിസ്റ്റ് പരിശീലനമാണ് തെറാപ്പിസ്റ്റിന്റെ യോഗ്യത.
താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 29 രാവിലെ 11 ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2334313.