ന്യൂക്ലിയർ പവർകോർപറേഷൻ: 200 ട്രെയിനി

Share:

വിവിധ വിഭാഗങ്ങളിലെ എക്സിക്യൂട്ടീവ് ട്രെയിനിഒഴിവുകളിലേക്ക് ന്യൂക്ലിയർ പവർകോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.
ഗേറ്റ് 2017/18/19 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇരുനൂറ് ഒഴിവുകളാണുള്ളത്.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ ഒഴിവുകൾ.
യോഗ്യത 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്/ ബിഎസ്‌സി എൻജിനിയറിങ്/അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം ടെക്. നിബന്ധനകൾക്ക് വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഉയർന്ന പ്രായം 26. 2019 ഏപ്രിൽ 23നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
പരിശീലനം ഒരുവർഷത്തേക്കാണ്.
പരിശീലനം പൂർത്തിയാക്കിയാൽ സയന്റിഫിക് ഓഫീസർ/സി തസ്തികയിൽ നിയമനം ലഭിക്കും.
അവസാന തിയതി 23.
വിശദവിവരം  www.npcilcareers.co.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: