നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെൻറ്സർവീസ്: ഇടവേളകളില്ലാത്ത റിക്രൂട്ട്‌മെൻറിന് തുടക്കമായി
ജി.സി.സി രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെൻറ് വിപുലീകരിക്കുന്നതിൻറെ ഭാഗമായി നോർക്ക റൂട്ട്‌സ് വിദേശ റിക്രൂട്ട്‌മെൻറ് വിഭാഗം മുഖേന ദ്വൈവാര റിക്രൂട്ട്‌മെൻറ് ആരംഭിച്ചു. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി ആദ്യ എക്‌സ്പ്രസ്സ് റിക്രൂട്ട്്‌മെന്റ് സേവനത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു.
നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്‌മെൻറ് സേവനം അതിവേഗത്തിൽ ഉദേ്യാഗാർത്ഥികൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സൗദി അറേബ്യയിലെ അൽമൗവാസാറ്റ് ആശുപത്രിയിലെ ഹ്യൂമൻ റിസോഴ്‌സ് മാനേജർ റോജൻ അലക്‌സുമായി വീഡിയോ കോൺഫറൻസിലൂടെയാണ്് റിക്രൂട്ട്‌മെൻറ് നടപടിക്ക് തുടക്കമിട്ടത്. ഇടനിലക്കാരെ ഒഴിവാക്കി വിദേശ തൊഴിൽ ദാതാവുമായി നേരിട്ട് ഉദ്യോഗാർത്ഥികളെ ബന്ധപ്പെടുത്തി സുതാര്യവും അതിവേഗവുമായ റിക്രൂട്ട്‌മെൻറ് പ്രക്രിയയാണ് നോർക്ക റൂട്ട്‌സിൻറെ സവിശേഷത.
സാധാരണ റിക്രൂട്ട്‌മെൻറ് നടപടികളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി അതിവേഗത്തിൽ നിയമന നടപടികൾ ആരംഭിക്കാൻ സാധിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
അടുത്ത റിക്രൂട്ട്‌മെൻറ് ഫെബ്രുവരി 28 ന് രാവിലെ 11.30 ന് നോർക്ക റൂട്ട്‌സിന്റെ ആസ്ഥാനത്തു നടക്കും. റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ rmt4.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയ്‌ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2770500.
സൗജന്യ റിക്രൂട്ട്‌മെൻറ്
കുവൈറ്റിലേക്ക് ഗാര്‍ഹികതൊഴിലാളി, കെയര്‍ടേക്കര്‍, ടെയിലര്‍, എന്നി തസ്‌തികളില്‍ മുപ്പതിനും നാല്‌പ്പതിനും മധ്യേ പ്രായമുള്ള വനിതകളെ നോര്‍ക്ക റൂട്ട്‌സ് തെരഞ്ഞെടുക്കുന്നു.
ഏകദേശം ശമ്പളം 28000-40000 രൂപ.
തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്‌മെന്റും തികച്ചും സൗജന്യമാണ്.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഫുള്‍ സൈസ് ഫോട്ടോയും ഫെബ്രുവരി 28 നകം norkadsw@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയ്‌ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 1800-425-3939.