നെയ്വേലി ലിഗ്നൈറ്റിൽ എൻജിനീയർമാർക്ക് അവസരങ്ങൾ
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിലേക്ക് ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2018 പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
മെക്കാനിക്കൽ- 50 ഒഴിവ്.
യോഗ്യത- മെക്കാനിക്കൽ എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. ( എസ്സി/എസ്ടി/ ഒബിസി വിഭാഗക്കാർക്ക് അൻപതു ശതമാനം )
ഇലക്ട്രിക്കൽ- 15 ഒഴിവ്.
യോഗ്യത- ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. ( എസ്സി/എസ്ടി/ ഒബിസി വിഭാഗക്കാർക്ക് അന്പതു ശതമാനം )
ഇലക്ട്രോണിക്സ്- അഞ്ച് ഒഴിവ്.
യോഗ്യത- ഇലക്ട്രോണി ക്സ്/കമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. ( എസ്സി/എസ്ടി/ ഒബിസി വിഭാഗക്കാർക്ക് അന്പതു ശതമാനം )
സിവിൽ- 10 ഒഴിവ്.
യോഗ്യത- സിവിൽ/സിവിൽ ആൻഡ് സ്ട്രക്ചറൽ എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. ( എസ്സിഎസ്ടി/ ഒബിസി വിഭാഗക്കാർക്ക് അന്പതു ശതമാനം )
കണ്ട്രോൾ ആൻഡ് ഇൻസ്ട്രമെന്റേഷൻ- അഞ്ച് ഒഴിവ്.
യോഗ്യത- ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. ( എസ്സി/എസ്ടി/ ഒബിസി വിഭാഗക്കാർക്ക് അന്പതു ശതമാനം)
മൈനിംഗ്- പത്ത് ഒഴിവ്.
യോഗ്യത- മൈനിംഗ് എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. ( എസ്സി/എസ്ടി/ ഒബിസി വിഭാഗക്കാർക്ക് അന്പതു ശതമാനം )
കംപ്യൂട്ടർ- അഞ്ച് ഒഴിവ്.
യോഗ്യത- കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. ( എസ്സി/എസ്ടി/ ഒബിസി വിഭാഗക്കാർക്ക് അന്പതു ശതമാനം )
ഓണ്ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ജനുവരി 22.
കൂടുതൽ വിവരങ്ങൾക്ക് www.nlcindia.com എന്ന വെബ്സൈറ്റ് കാണുക