വാക്-ഇന്‍-ഇന്റര്‍വ്യൂ

Share:

തിരുവനന്തപുരം,മുട്ടത്തറ സി-മെറ്റ് നഴ്‌സിംഗ് കോളേജിലേക്ക് എല്‍.ഡി ക്ലാര്‍ക്ക് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ ഡിസംബര്‍ 13ന് രാവിലെ 11 മണിക്ക് നടത്തും. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഡി.സി.എ അല്ലെങ്കില്‍ പി.ജി.ഡി.സി.എ അല്ലെങ്കില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ആണ് യോഗ്യത. പ്രായം : (ജനറല്‍ ) 18 മുതല്‍ 40 വയസ്സുവരെ. ഒ.ബി.സി : 18 മുതല്‍ 43 വയസ്സുവരെ. എസ്.സി/എസ്.ടി : 18 മുതല്‍ 45 വയസ്സുവരെ. 400 രൂപയാണ് ദിവസവേതനം.
വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് കോപ്പികളുമായി കോളേജിന്റെ തേക്കുംമൂടുള്ള ഓഫീസില്‍ രാവിലെ 10.30 നെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share: