നിഷിൽ വിവിധ കോഴ്‌സുകൾ

Share:

തിരുവനന്തപുരം : റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങ് (നിഷ്) സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ (HI) (DECSE-HI), ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇൻറർപ്രെട്ടൈനിംഗ് (DISLI) ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇന്ത്യൻ സൈൻ ലാംഗ്വേജ്(DTISL)) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 28.

ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകരെയും, ആംഗ്യഭാഷാ വിവർത്തകരെയും വാർത്തെടുക്കാനാണ് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ ഈ കോഴ്‌സുകൾ സംഘടിപ്പിക്കുന്നത്. 50 ശതമാനം മാർക്കോടെ പ്ലസ് ടു ജയം ആണ് അടിസ്ഥാന യോഗ്യത.

ഡി ഇ സി എസ് ഇ DECSE(HI) കോഴ്‌സിൻറെ കാലാവധി ഒരു വർഷമാണ്. ഡിഐഎസ്എൽഐ(DISLI), ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇന്ത്യൻ സൈൻ ലാംഗ്വേജ്(DTISL)) കോഴ്‌സുകളുടെ കാലാവധി രണ്ടുവർഷമാണ്. വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷൻ ഫോമിനും: http://admissions.nish.ac.in

Share: