ശുചീകരണത്തിന് സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്

കോട്ടയം: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ ശുചീകരിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. താല്പര്യമുളള സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ, യൂത്ത് ക്ലബ്, എന്‍.എസ്.എസ് വോളണ്ടീയര്‍മാര്‍, അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ഗോപാല്‍ അറിയിച്ചു.