നീറ്റ് എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് : പരിശീലന ക്‌ളാസ്
പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്/എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരിശീലന ക്ലാസിന് അപേക്ഷിക്കാം. 2018 ലെ പ്ലസ്ടുവിന് സയന്‍സ്, കണക്ക് വിഷയങ്ങളില്‍ നാലു വിഷയങ്ങള്‍ക്കെങ്കിലും ബി ഗ്രേഡില്‍ കുറയാതെ നേടി വിജയിച്ചവര്‍ക്കും 2018 ലെ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയില്‍ 15 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയവര്‍ക്കും അപേക്ഷിക്കാം.
മതിയായ അപേക്ഷകരില്ലെങ്കില്‍ കഴിഞ്ഞ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരിശീലനത്തില്‍ പങ്കെടുക്കുകയും 25 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടുകയും ചെയ്ത വിദ്യാര്‍ത്ഥികളെയും പരിഗണിക്കും.
യോഗ്യരായ 80 പേര്‍ക്ക് താമസ, ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തരായ പരിശീലന സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രത്യേക പ്രവേശന പരീക്ഷാ പരിശീലനം നല്‍കും.
പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനു താല്‍പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍ വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും 2018 പ്രവേശന പരീക്ഷയുടെ സ്‌കോര്‍ ഷീറ്റിന്റെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂര്‍, നിലമ്പൂര്‍, കല്‍പ്പറ്റ എന്നീ പ്രോജക്ടാഫീസുകളിലും പുനലൂര്‍, റാന്നി, അടിമാലി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കാസര്‍ഗോഡ്, കോഴിക്കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലും ജൂൺ 26 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ഐ.റ്റി.ഡി പ്രോജക്ട് ഓഫീസര്‍/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് നല്‍കണം.
വിശദ വിവരങ്ങള്‍ക്ക് : 0471-2304594, 2303229.