നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രം : വിവിധ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു

Share:

ചടയമംഗലത്തെ സംസ്ഥാന നീര്‍ത്തടവികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ജൂലൈയില്‍ ആരംഭിക്കുന്ന വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുളള ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സ്, വാട്ടര്‍ ഹാര്‍വെസിംഗ് ആന്റ് മാനേജ്‌മെന്റിലുളള ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്ലാന്റേഷന്‍ മാനേജ്‌മെന്റിലുളള ഒരു വര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് എന്നീ വിദൂര പഠന കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

പ്ലസ്ടു/തത്തുല്യ യോഗ്യത അല്ലെങ്കില്‍ ബി.പി.പിയാണ് ഡിപ്ലോമ കോഴ്‌സില്‍ ചേരുന്നതിനുളള അടിസ്ഥാന യോഗ്യത.

10000 രൂപയാണ് കോഴ്‌സിന്റെ ഫീസ്.

ദാരിദ്ര്യരേഖയില്‍ താഴെയുളളവര്‍, ഗ്രാമീണ മേഖലയില്‍ നിന്നും വരുന്നവര്‍ എന്നിവര്‍ക്ക് ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്/നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും രേഖകളുടെ അടിസ്ഥാനത്തില്‍ 50 ശതമാനം ഫീസിളവുണ്ട്.

പത്താതരം പാസ് അല്ലെങ്കില്‍ ബി.പി.പിയാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ചേരുന്നതിനുളള അടിസ്ഥാന യോഗ്യത. 5500 രൂപയാണ് ഫീസ്.

അപേക്ഷ  http://www.ignou.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് നീര്‍ത്തട വികസന പരിശീലന കേന്ദ്രം, ചടയമംഗലം.

ഇമെയില്‍: iwdmkerala@gmail.com

ഫോണ്‍: 0474 2475051, 0474 2476020, 9544427279, 9447545037, 9567305895, 9446078427, 9446345043.

മണ്ണ്പര്യവേക്ഷണ ഡയറക്ടറേറ്റ് – 0471 2339899.

അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി: ജൂണ്‍ 30.

 

 

 

Share: