ഇന്ത്യൻ ആർമി: എൻസിസി സ്പെഷൽ എൻട്രി
എൻസിസി സ്പെഷൽ എൻട്രി കോഴ്സുകളിലേക്ക് ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചു.
പുരുഷൻമാർക്കും അവിവാഹിതരായ വനിതകൾക്കും അപേക്ഷിക്കാം. യുദ്ധമേഖലകളിൽ മരിച്ചവരുടെ/ പരിക്കേറ്റവരുടെ ആശ്രിതർക്കും അപേക്ഷിക്കാവുന്നതാണ്.
എൻസിസി പുരുഷൻമാർ -50
വനിതകൾ -4
(ഇരുവിഭാഗത്തിലും ആശ്രിത നിയമനത്തിന് നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്).
യോഗ്യത- അൻപതു ശതമാനം മാർക്കോടെ ബിരുദം/ തത്തുല്യം. അവസാന വർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്. നിർദിഷ്ട സമയത്തിനുള്ളിൽ ഇവർ യോഗ്യത നേടിയിരിക്കണം. എൻസിസിയുടെ സീനിയർ ഡിവിഷൻ വിംഗിൽ രണ്ടുവർഷമെങ്കിലും പ്രവർത്തിച്ചിരിക്കണം.
യുദ്ധമേഖലയിൽ മരിച്ചവരുടേയോ പരിക്കേറ്റവരുടേയോ ആശ്രിതർക്ക് അന്പതു ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. എൻസിസി സി സർട്ടിഫിക്കറ്റ് ഇവർക്കു ബാധകമല്ല.
പ്രായം- 19- 25 വരെ. (1996 ജൂലൈ- 2 നും 2002 ജൂലൈ ഒന്നിനും ഇടയിൽ).
ശാരീരിക യോഗ്യത- ഉയരം 157.5 സെമീ. വനിതകൾക്ക് 152 സെമീ. ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടായിരിക്കണം. വനിതകൾക്ക് 42 കിലോഗ്രാം തൂക്കം. കാഴ്ച- മകിച്ച കാഴ്ചശക്തി. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ശാരീരികക്ഷമതാ പരീക്ഷയിൽ 15 മിനിറ്റിൽ 2.4 കിലോമീറ്റർ ഓട്ടം, പുഷ്അപ് 13, സിറ്റ് അപ്- 25, ചിൻഅപ്- 6, റോപ് ക്ലൈന്പിംഗ്- 3.4 മീറ്റർ എന്നിവ പാസായിരിക്കണം.
തെരഞ്ഞെടുപ്പ്- അപേക്ഷയുടെ സ്ക്രീനിംഗിന് ശേഷം യോഗ്യരായവർക്ക് കോൾ ലെറ്റർ അയയ്ക്കും. പിന്നീട് എസ്എസ്ബി ഇന്റർവ്യൂ, ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ ഉണ്ടായിരിക്കും.
അപേക്ഷ അയയ്ക്കേണ്ട വിധം- അപേക്ഷാ ഫോം www.joinindianarmy.nic.in ൽ നിന്നു ലഭിക്കും. അപേക്ഷയിൽ നിശ്ചിത സ്ഥലത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് ഒപ്പും രേഖപ്പെടുത്തി യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം അതത് എൻസിസി യൂണിറ്റുകളുടെ വിലാസത്തിൽ അയയ്ക്കുക.
കൂടുതൽ വിവരങ്ങൾ www.joinindianarmy.nic.in വെബ്സൈറ്റിൽ ലഭിക്കും .