നേവൽ ഡോക്യാർഡിൽ അപ്രന്റിസ് : 180 ഒഴിവുകൾ
മുംബൈയിലെ നേവൽ ഡോക്യാർഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐടിഐക്കാർക്കാണ് അവസരം. 180 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഒന്നു മുതൽ രണ്ടു വർഷമാണ് പരിശീലനം. ഏപ്രിലിൽ പരിശീലനം ആരംഭിക്കും.
ഒരു വർഷത്തെ പരിശീലനം: ഫിറ്റർ, മെഷിനിസ്റ്റ്, ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്), പ്ലംബർ, മേസൺ (ബിസി), മെക്കാനിക് മെഷീൻ ടൂൾസ് മെയിന്റനൻസ്, മെക്കാനിക് റെഫ്രിജറേറ്റർ ആൻഡ് എയർ കണ്ടീഷനിംഗ്, മെക്കാനിക്കൽ ഡീസൽ, ടെയിലർ (ജനറൽ), പെയിന്റർ (ജനറൽ), പവർ ഇലക്ട്രീഷൻ.
രണ്ടു വർഷത്തെ പരിശീലനം: ഷിപ്പ്റൈറ്റ് (സ്റ്റീൽ), പൈപ്പ് ഫിറ്റർ, റിഗ്ഗർ, ഷിപ്പ്റൈറ്റ് വുഡ്, ക്രെയിൻ ഓപ്പറേറ്റർ (ഓവർഹെഡ് സ്റ്റീൽ ഇൻഡസ്ട്രി).
യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ എട്ടാംക്ലാസ് ജയം/ പത്താംക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ 65% മാർക്കോടെ എൻസിവിടി നൽകിയ ഐടിഐ/ട്രേഡ് ടെസ്റ്റ് ജയം.
പ്രായം: 1997 ഏപ്രിൽ ഒന്നിനും 2004 മാർച്ച് 31നും മധ്യേ ജനിച്ചവരായികരിക്കണം. പട്ടികവിഭാഗത്തിന് ഉയർന്ന പ്രായത്തിൽ അഞ്ചുവർഷം ഇളവു ലഭിക്കും.
ശാരീരിക യോഗ്യത: ഉയരം 150 സെന്റീ മീറ്റർ. തൂക്കം 45 കിലോയിൽ കുറയരുത്. നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെ.മീ. വികാസം. മികച്ച ആരോഗ്യക്ഷമതയുള്ളവരായിരിക്കണം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, വൈദ്യപരിശോധന, ഇന്റർവ്യൂ/സ്കിൽ ടെസ്റ്റ് എന്നിവ മുഖേനയാണ് തെരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷ ജനുവരിയിൽ മുംബൈയിൽ നടക്കും.
അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർഥികൾ www.bhartiseva.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട താഴെപ്പറയുന്ന രേഖകൾ പിഡിഎഫ് ഫോർമാറ്റിൽ അപ്ലോഡ് ചെയ്യണം.
1. ജനനത്തീയതി തെളിയിക്കുന്നതിന് എസ്എസ്എൽസി/മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്.
2. ഐടിഐ മാർക്ക് ഷീറ്റ്.
3. കമ്യൂണിറ്റി സർട്ടിഫിക്കറ്റ് (എസ്സി, എസ്ടി/ഒബിസിക്കാർ)
4. വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ)
5. ആംഡ് ഫോഴ്സ്/ വിമുക്ത ഭടൻ/ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥൻ/ ഡോക്ക്യാഡ് ഉദ്യോഗസ്ഥൻ എന്നിവരുടെ മക്കൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്.
6. പാൻ, ആധാർ കാർഡ് അല്ലെങ്കിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ്.
7. എട്ടാം ക്ലാസ് മാർക്ക് ഷീറ്റ്. ഉദ്യോഗാർഥികൾ ഒന്നിൽകൂടുതൽ അപേക്ഷ സമർപ്പിക്കരുത്.
വിശദവിവരങ്ങൾക്ക് www.bhartiseva.com, www.indiannavy.nic.in എന്നീ വെബ്സൈറ്റുകൾ കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.