നാവിക സേനയിൽ ആർട്ടിഫൈസർ അപ്രന്റിസ്
നാവിക സേനയിൽ ആർട്ടിഫൈസർ അപ്രന്റിസ് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അവിവാഹിതരായ പുരുഷൻമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത- മാത്തമാറ്റിക്സും ഫിസിക്സും നിർബന്ധിത വിഷയങ്ങളായും കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഓപ്ഷനലായും പഠിച്ച് അറുപതു ശതമാനം മാർക്കോടെ പ്ലസ്ടു/തത്തുല്യം.
പ്രായം: 1999 ഫെബ്രുവരി ഒന്നിനും 2001 ജനുവരി 31നും മധ്യേ ജനിച്ചവരാകണം.
ശാരീരിക യോഗ്യത- ഉയരം കുറഞ്ഞത് 157 സെ.മീ. തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ് കുറഞ്ഞത് അഞ്ച് സെ.മീ. വികസിപ്പിക്കാൻ കഴിയണം. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, കോങ്കണ്ണ് തുടങ്ങിയവ പാടില്ല. വൈദ്യപരിശോധനയ്ക്കു മുന്‍പായി പല്ലുകളും ചെവികളും വൃത്തിയാക്കണം. കാഴ്ചശക്തി: കണ്ണട കൂടാതെ Better Eye 6/6, Worse Eye 6/9. കണ്ണട ഉപയോഗിക്കുന്പോൾ Better Eye 6/6, Worse Eye 6/6.എഴുത്തുപരീക്ഷ, ശരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്.
സെപ്റ്റംബർ-ഒക്ടോബറിൽ റിക്രൂട്ട്മെന്റ് ടെസ്റ്റ് നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫെബ്രുവരിയിൽ ഐഎൻഎസ് ചിൽക്കയിൽ അടിസ്ഥാന പരിശീലനം ആരംഭിക്കും. 15 വർഷത്തേയ്ക്കാണു പ്രാഥമിക നിയമനം.
ശന്പളം: 5,200-20,200 രൂപ, ഗ്രേഡ്പേ 2,000 രൂപ.
അപേക്ഷിക്കേണ്ട വിധം – www .joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പത്താംക്ലാസ്, പ്ലസ്ടു എന്നിവയുടെ മാർക്ക് ലിസ്റ്റ് ഓണ്‍ലൈൻ അപേക്ഷ പൂരിപ്പിക്കുന്പോൾ കൈയിൽ കരുതണം.
ഓണ്‍ലൈൻ അപേക്ഷ പൂർത്തിയാക്കിയശേഷം രണ്ട് പ്രിന്റൗട്ട് എടുക്കുക. ഇതിൽ ഒരു കോപ്പിയിൽ ഫോട്ടോ ഒട്ടിച്ച് പത്താംകാസ്, പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അയയ്ക്കുക. സ്വന്തം വിലാസം എഴുതിയ 10 രൂപയുടെ സ്റ്റാന്പ് ഒട്ടിച്ച സ്വന്തം വിലാസം എഴുതിയ കവറും അപേക്ഷയ്ക്കൊപ്പം വയ്ക്കണം. സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേരും ഓഫീസ് സീലും കൃത്യമായി പതിഞ്ഞിരിക്കണം.
സർട്ടിഫിക്കറ്റുകളുടെ അസൽ എഴുത്തുപരീക്ഷയ്ക്കു ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ ബ്രൗണ്‍ കവറിൽ അയയ്ക്കണം. കവറിനു പുറത്ത് ടൈപ്പ് ഓഫ് എൻട്രി, സംസ്ഥാനം, പ്ലസ്ടുവിനു ലഭിച്ച മാർക്കിന്റെ ശതമാനം എന്നിവ എഴുതണം. സാധാരണ തപാലിൽ മാത്രം അപേക്ഷിക്കുക.
2019 ഫെബ്രുവരിയിൽ കോഴ്സ് ആരംഭിക്കും.