നവോദയ വിദ്യാലയ – 2370 ഒഴിവുകൾ: അദ്ധ്യാപകർ , ലീഗല്‍ അസിസ്റ്റന് , സ്റ്റാഫ് നഴ്സ്…
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, അസിസ്റ്റന്റ് കമ്മീഷണര്‍, മിസ്ലേനിയസ് ടീച്ചര്‍ കാറ്റഗറി, ലീഗല്‍ അസിസ്റ്റന്റ്, ഫീമെയില്‍ സ്റ്റാഫ് നഴ്സ്, കാറ്ററിംഗ് അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് നവോദയ വിദ്യാലയ സമിതി അപേക്ഷ ക്ഷണിച്ചു.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പിജിടി) ഗ്രൂപ്പ് ബി: 430 ഒഴിവ്
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ അമ്പതു ശതമാനം മാര്‍ക്കോടെ എന്‍സിഇആര്‍ടിയുടെ റീജണല്‍ കോളജ് ഓഫ് എഡ്യൂക്കേഷനില്‍നിന്ന് രണ്ടു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ്. അല്ലെങ്കില്‍ അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം.
പ്രായം: 35 വയസ്
ശമ്പളം: 44, 900- 1,42,400 രൂപ.
അസിസ്റ്റന്റ് കമ്മീഷണര്‍ (ഗ്രൂപ്പ് എ): അഞ്ച് ഒഴിവ്.
യോഗ്യത: ഹ്യൂമനിറ്റീസ്/ സയന്‍സ്/ കൊമേഴ്സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം. കേന്ദ്രസര്‍ക്കാര്‍/ സംസ്ഥാന സര്‍ക്കാര്‍/ സ്വയംഭരണ സ്ഥാപനത്തില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 45 വയസ്.
ശമ്പളം: 78,800- 2,09,200 രൂപ.
ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടിജിടി): 1,154 ഒഴിവ്.
യോഗ്യത: അമ്പതു ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ എന്‍സിഇആര്‍ടി റീജണല്‍ കോളജില്‍നിന്ന് നാലു വര്‍ഷത്തെ ബിരുദം. അല്ലെങ്കില്‍ അമ്പതു ശതമാനം മാര്‍ക്കോടെ ഹോണേഴ്സ് ബിരുദം. അല്ലെങ്കില്‍ അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദം.
പ്രായം: 35 വയസ്
ശമ്പളം: 44, 900- 1,42,400 രൂപ.
മിസ്ലേനിയസ് കാറ്റഗറി ടീച്ചര്‍ (ഗ്രൂപ്പ് ബി): 564 ഒഴിവ്
യോഗ്യത: ബിരുദവും ബിഎഡും.
പ്രായം: 35 വയസ്
ശമ്പളം: 44, 900- 1,42,400 രൂപ.
സ്റ്റാഫ് നഴ്സ്: 55 ഒഴിവ്
വനിതകള്‍ക്കാണ് അവസരം.
യോഗ്യത: നഴ്സിംഗ് ഡിഗ്രി/ ഡിപ്ലോമ. ഇന്ത്യന്‍/ സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 35 വയസ്
ശമ്പളം: 44, 900- 1,42,400 രൂപ.
ലീഗല്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി): ഒരു ഒഴിവ്.
യോഗ്യത: നിയമ ബിരുദം.
പ്രായം: 18- 32 വയസ്
ശമ്പളം: 44, 900- 1,42,400 രൂപ.
കാറ്ററിംഗ് അസിസ്റ്റന്റ് (ഗ്രൂപ്പ് സി): 26 ഒഴിവ്
യോഗ്യത: പന്ത്രണ്ടാംക്ലാസ്, മൂന്നു വര്‍ഷത്തെ കാറ്ററിംഗ് ഡിപ്ലോമ. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഒരു വര്‍ഷത്തെ കാറ്ററിംഗ് ഡിപ്ലോമ. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 35 വയസ്.
ശമ്പളം: 25,500- 81,100 രൂപ.
ലോവര്‍ ഡിവിഷന് ക്ളാര്‍ക്ക്: 135 ഒഴിവ്
യോഗ്യത: അമ്പതു ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസ്. മിനിറ്റില്‍ 30 വാക്ക് ഇംഗ്ലീഷ്, 25 വാക്ക് ഹിന്ദി ടൈപ്പിംഗ് വേഗം.
പ്രായം: 18- 27 വയസ്.
ശമ്പളം: 19,900- 63,200 രൂപ.
എഴുത്തു പരീക്ഷ, കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: അസിസ്റ്റന്റ് കമ്മീഷണര്‍- 1,500 രൂപ, പിജിടി, ടിജിടി, മിസ്ലേനിയസ് കാറ്റഗറി ടീച്ചര്‍, നഴ്സ്- 1,200 രൂപ, ലീഗല്‍ അസിസ്റ്റന്റ്, കാറ്ററിംഗ് അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന് ക്ലര്‍ക്ക്- 1,000 രൂപ.
അപേക്ഷിക്കേണ്ട വിധം: www.nvsrecruitment2019.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് ഒമ്പത്.
കൂടുതൽ വിവരങ്ങൾക്ക് : www.navodaya.gov.in