ദേശീയ ആരോഗ്യ ദൗത്യം പദ്ധതി

കണ്ണൂർ: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ ഡെന്റൽ സർജൻ, ബയോമെഡിക്കൽ എഞ്ചിനീയർ, ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യൻ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു.
താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം ഫെബ്രുവരി 18 ന് രാവിലെ പത്തിന് മുമ്പായി ജില്ലാ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കണം. സ്റ്റൈപ്പന്റ് നൽകാതെ മൂന്ന് മാസത്തേക്കാണ് നിയമനം.
ഫോൺ: 0497 2709920.