എന്‍.എം.ഡി.സിയില്‍ 163 ഒഴിവുകൾ

Share:

കേന്ദ്ര സര്‍ക്കാ൪ സ്ഥാപനമായ നാഷണല്‍ മിനറല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ ജഗ്ദല്‍പുരിനടുത്തുള്ള നഗര്‍നാര്‍ സ്റ്റീല്‍ പ്ലാന്‍റിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടേഷ൯/കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓരോ വിഭാഗങ്ങളിളെയും ഒഴിവുകള്‍ ഇനി പറയുന്നു.

മെക്കാനിക്കല്‍, മെറ്റലര്‍ജി, കെമിക്കല്‍-78 ഒഴിവ്

റോ മെറ്റീരിയല്‍ ഹാന്‍ഡ്‌ലിംഗ് സിസ്റ്റം, കോക്ക്-അവ്ന്‍, ബൈ-പ്രൊഡക്റ്റ് പ്ലാന്‍റ് സിന്‍റര്‍ പ്ലാന്‍റ്, ബ്ലാസ്റ്റ് ഫര്‍ണസ്, സ്റ്റെല്‍ മെല്‍ട്ടിങ്ങ് ഷോപ്പ്, ലിം ഡോളോ കാല്‍സിനേഷന്‍ പ്ലാന്‍റ്, ഹോട്ട് സ്ട്രിപ്മില്‍-റോള്‍ ഷോപ്പ് ഓപ്പറേഷന്‍ & കാസ്റ്റര്‍, സെന്‍ട്രല്‍ റിസര്‍ച്ച് & കണ്ട്രോള്‍ ലാബ്‌(ക്വാളിറ്റി കണ്ട്രോള്‍), ഫയര്‍ ഫ്ലൈട്ടിംഗ്, വാട്ടര്‍ സപ്ലൈ, എ.സി വെന്‍റിലേശന്‍ സിസ്റ്റം, സെന്‍ട്രല്‍ സ്റ്റോര്‍, ഫ്യുവല്‍ & ഗ്യാസ് (എനര്‍ജി മോണിട്ടറിംഗ് ഡിപ്പാര്‍ട്ട്മെന്‍റ്), ഓക്സിജന്‍ പ്ലാന്‍റ് എന്നിവയില്‍ ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍, സീനിയര്‍ മാനേജര്‍, മാനേജര്‍
തസ്തി കകളിലാണ് ഒഴിവുകള്‍.

യോഗ്യത: അനുബന്ധ ട്രേഡില്‍ (മെക്കാനിക്കല്‍/കെമിക്കല്‍/മെറ്റലര്‍ജി) ബി.ഇ.

ഇലക്ട്രിക്കല്‍-43

വിവിധ വിഭാഗങ്ങളിലായി ഡെപ്യൂട്ടി മാനേജര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജോയിന്‍റ് ജനറല്‍ മാനേജര്‍ എന്നീ തസ്ഥികകളിലാണ് ഒഴിവുകള്‍.
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം.

ഇന്‍സ്ട്രുമെന്‍റേഷന്‍-12

ഡെപ്യൂട്ടി മാനേജര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ തസ്തികകളില്‍ ഒഴിവുണ്ട്.

യോഗ്യത: ഇന്‍സ്ട്രുമെന്‍റേഷ൯ എന്ജിനീയറിംഗ് ബിരുദം.

സേഫ്റ്റി ടൌണ്‍ അഡ്മിനിസ്ട്രേഷ൯, മെറ്റീരിയൽസ് മാനേജ്മെന്‍റ് & മാര്‍ക്കറ്റിംഗ് , എച്ച്.ആര്‍.ഡി & പേഴ്സണല്‍-30

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍, സീനിയര്‍ മാനേജര്‍, ഡെപ്യൂട്ടി മാനേജർ, ജൂനിയര്‍ മാനേജര്‍, ജോയിന്‍റ് ജനറല്‍ മാനേജര്‍ തസ്തികകളിലാണ് ഒഴിവുകള്‍.

യോഗ്യത: സേഫ്റ്റി-ഇന്‍ഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിഗ്രി/ഡിപ്ലോമയോടെ മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഫയര്‍ & സേഫ്റ്റി എന്‍ജിനീയറിങ്ങിൽ ബിരുദം.

ടൌണ്‍ അഡ്മിനിസ്ട്രേഷ൯: സിവില്‍ എന്‍ജിനീയറിങ്ങിൽ ബിരുദം. അല്ലെങ്കില്‍ ബിരുദവും സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ലേബര്‍ വെല്‍ഫയ൪, പേഴ്സണല്‍ മാനേജ്മെന്‍റ്, ഐ.ആര്‍ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ. അല്ലെങ്കില്‍ എച്ച്.ആര്‍/പേഴ്സണല്‍ മാനേജ്മെന്‍റ്/ഐ.ആറിൽ സ്പെഷ്യലൈസേഷനോട്‌ കൂടെ എം.ബി.എ.

പെഴ്സണല്‍: ബിരുദവും സോഷ്യോളജി,, സോഷ്യല്‍ വര്‍ക്ക്, ലേബര്‍ വെല്‍ഫെയ൪, പേഴ്സണല്‍ മാനേജ്മെന്‍റ്, ഐ.ആര്‍ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ. അല്ലെങ്കില്‍ എച്ച്.ആര്‍/പേഴ്സണല്‍ മാനേജ്മെന്‍റ്/ഐ.ആറിൽ സ്പെഷ്യലൈസേഷനോട് കൂടി എം.ബി.എ.

എം.എം & മാര്‍ക്കറ്റിംഗ്: എന്‍ജിനീയറിംഗ് ബിരുദവും അല്ലെങ്കില്‍ ബിരുദവും മെറ്റീരിയൽ മാനേജ്മെന്‍റിൽ സ്പെഷ്യലൈസേഷനോട്കൂടെ എം.ബി.എ/ബിരുദാനന്തര ഡിപ്ലോമയും.

എച്ച്.ആര്‍ ഡെവലപ്മെന്‍റ്:-എന്‍ജിനീയറിംഗ് ബിരുദം. അല്ലെങ്കിൽ ബിരുദവും സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ലേബര്‍ വെല്‍ഫെയ൪, പേഴ്സണല്‍ മാനേജ്മെന്‍റ്, ഐ.ആര്‍ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ.അല്ലെങ്കില്‍ എച്ച്.ആര്‍/പേഴ്സണല്‍ മാനേജ്മെന്‍റ്/ഐ.ആറിൽ സെപ്ഷ്യലൈസെഷനോട് കൂടി എം.ബി.എ

അപേക്ഷാ ഫോമിന്‍റെ മാതൃകക്കും കൂടുതൽ വിവരങ്ങൾക്കും www.nmdc.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: