നാഷണൽ ഫെർട്ടിലെെസേഴ്സിൽ 101 ഒഴിവുകൾ
നാഷണൽ ഫെർട്ടിലെെസേഴ്സ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ 101 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലെെനായി അപേക്ഷിക്കണം.
കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ , ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ ലാബ്, സേഫ്റ്റി, സിവിൽ, ഐടി, മെറ്റീരിയൽസ്, എച്ച്ആർ, ലീഗൽ, കന്പനി, സെക്രട്ടേറിയറ്റ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, മെഡിക്കൽ ഫാർമസി വിഭാഗങ്ങളിലാണ് അവസരം. എൻജിനിയർ, മാനേജർ ,ഡെപ്യൂട്ടി മാനേജർ. സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ കെമിസ്റ്റ്, മെറ്റീരിയൽസ് ഒാഫീസർ, കന്പനി സെക്രട്ടറി, അക്കൗണ്ട്സ് ഒാഫീസർ, ഡെപ്യൂട്ടി സിഐഒ, ഒാഫീസർ തുടങ്ങിയ തസ്തികകളിലാണ് അവസരം.
കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, മെറ്റീരിയൽസ്: ബന്ധപ്പെട്ട വിഷയത്തിൽ ബിടെക്/ബിഇ/ ബിഎസ്സി എൻജിനിയറിംഗ്/ എഎംഐഇ.
സേഫ്റ്റി: കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, വിഷയത്തിൽ ബിടെക്/ബിഇ/ ബിഎസ്സി എൻജിനിയറിംഗ്. കൂടാതെ ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമയും.
ഇൻഫർമേഷൻ ടെക്നോളജി: ബടെക്/ബിഇ/ ബിഎസ്സി എൻജിനിയറിംഗ്/ എഎംഐഇ/ എംസിഎ.
ഹ്യൂമൻ റിസോഴ്സസ്: എംബിഎ/ഇന്റഗ്രേറ്റഡ് എംബിഎ അല്ലെങ്കിൽ എച്ച്ആർഎം/പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ രണ്ടു വർഷത്തെ പിജി ഡിപ്ലോമ/പിജി.
ലീഗൽ: നിയമബിരുദം/ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എൽഎൽബി.
കന്പനി സെക്രട്ടേറിയറ്റ്: സിഎസ് ക്വാളിഫെെ ചെയ്തവരാകണം. ഐസിഎസ്ഐ അസോഷ്യേറ്റ്/ ഫെലോ മെംബർ.
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്: സിഎ/ സിഎംഐ/ ഫിനാൻസിൽ സ്പെഷലെെസേഷനോടുകൂടിയ എംബിഎ.
മെഡിക്കൽ: എംബിബിഎസ്
ഫാർമസി: ഫാർമസി ബിരുദം.
അപേക്ഷാ ഫീസ്: സീനിയർ മാനേജർ, ചീഫ് മാനേജർ, കന്പനി സെക്രട്ടറി-1000 രൂപ. മറ്റു തസ്തികകൾക്ക് 700 രൂപ. ഒാൺലെെനായോ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഫീസ് അടയ്ക്കാം. എസ്സി/എസ്ടി ഭിന്നശേഷി വിഭാഗക്കാർക്കു ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.nationalfertilizers.com എന്ന വെബ്സെെറ്റുവഴി ഒാൺലെെനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15.
വിശദവിവരങ്ങൾക്ക് വെബ്സെെറ്റ് കാണുക.