നബാർഡിൽ അസിസ്റ്റൻറ് മാനേജര്‍, ഡെവലപ്‌മെൻറ് അസിസ്റ്റൻറ്

272
0
Share:

നബാർഡിൽ അസിസ്റ്റൻറ് മാനേജര്‍, ഡെവലപ്‌മെൻറ് അസിസ്റ്റൻറ് തസ്തികകളിലുള്ള 69 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡെവലപ്‌മെൻറ് അസിസ്റ്റൻറ്

ഒഴിവ്: 62
ശമ്പളം: 13150-34990 രൂപ. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.,
എസ്.സി./ എസ്.ടി./ അംഗപരിമിതര്‍ക്ക് ബിരുദത്തിന് മാര്‍ക്ക് നിബന്ധനയില്ല. ബിരുദം ജയിച്ചാല്‍ മതി. ഉദ്യോഗാര്‍ഥികള്‍ ,അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

പ്രായം: 2018 ഓഗസ്റ്റ് 1-ന് 18-35. 1983 ഓഗസ്റ്റ് 2-നും 2000 ഓഗസ്റ്റ് 1-നും ഇടയില്‍ ജനിച്ചവരാവണം(രണ്ട് തീയതികളും ഉള്‍പ്പെടെ). എസ്.സി., എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് സര്‍വീസ് കാലയളവിന് പുറമേ മൂന്ന് വര്‍ഷവും
ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.
വിധവകള്‍/ വിവാഹ മോചിതരായ വനിതകള്‍ എന്നിവര്‍ക്ക് 10 വര്‍ഷത്തെ ഇളവ് ലഭിക്കും.

അസിസ്റ്റൻറ് മാനേജര്‍ (പി& എസ്.എസ്.)

ഒഴിവ്: 7 (ജനറല്‍-3, ഒ.ബി.സി.-3, എസ്.സി.-1)
ശമ്പളം: 28150- 55600 രൂപ.
പ്രായം: 2018 ഓഗസ്റ്റ് 1-ന് 25-40. വയസ്സിളവ് ലഭിക്കില്ല.
യോഗ്യത: ആര്‍മി/ നേവി/ എയര്‍ഫോഴ്‌സില്‍ കമ്മിഷന്‍ഡ് ഓഫീസറായി 5 വര്‍ഷത്തെ സേവന പരിചയം.

അപേക്ഷ: http://www.nabard.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 12
കൂടുതൽ വിവരങ്ങൾ http://www.nabard.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Tagsnabard
Share: