നാഷണൽ മിനറൽ ഡെവലപ്മെൻറ് കോർപറേഷൻ: മാനേജർ, ഡെപ്യൂട്ടി മാനേജർ, ട്രെയിനി ഒഴിവുകൾ
നാഷണൽ മിനറൽ ഡെവലപ്മെൻറ് കോർപറേഷൻ, മാനേജർ, ഡെപ്യൂട്ടി മാനേജർ, വിവിധ തസ്തികകളിലെ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശ്ചത്തിഘട്ടിലുള്ള സ്റ്റീൽ പ്ലാൻറിൽ മാനേജർ മാരുടെ 163 ഒഴിവുകളും ദന്തേവാഡയിലെ ഇരുമ്പയിർ ഖനിയിൽ ട്രെയിനി മാരുടെ 101 ഒഴിവുകളുമാണുള്ളത്.
പരസ്യനമ്പർ : 03//2017,
ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് മാനേജർ, ഡെപ്യൂട്ടി മാനേജർ, തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: ജനുവരി 31
വിശദവിവരങ്ങൾ https://www.nmdc.co.in/ എന്ന വെബ് സൈറ്റിൽ ലഭിക്കും.
ട്രെയിനി ഒഴിവുകൾ പരസ്യനമ്പർ : 04/2017
മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്) (ട്രെയിനി) (45 ഒഴിവ്): വെൽഡിംഗ്/ ഫിറ്റിംഗ്/ മോട്ടോർ മെക്കാനിക്/ ഡീസൽ മെക്കാനിക്/ ഓട്ടോ ഇലക്ട്രീഷൻ ട്രേഡുകളിൽ ഐടിഐ.
മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്) (ട്രെയിനി) (47 ഒഴിവ്): ഇലക്ട്രിക് ട്രേഡിൽ ഐടിഐ.
അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റ് ഗ്രേഡ്-3 ട്രെയിനി (ഒരൊഴിവ്): ഫിസിയോ തെറാപ്പിയിൽ ബിരുദം, മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് ലാബ് ടെക്നീഷൻ ഗ്രേഡ് 111 ട്രെയിനി (ഒരൊഴിവ്): സയൻസ് ബിരുദം, മെഡിക്കൽ ലബോറട്ടറി ടെക്നീഷൻ സർട്ടിഫിക്കറ്റ്/ പത്താംക്ലാസ് ജയം. മെഡിക്കൽ ലാബ് ടെക്നീഷൻ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ, രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് ഫാർമസിസ്റ്റ് ഗ്രേഡ് -3 ട്രെയിനി( ഒരൊഴിവ്): പത്താം ക്ലാസ് ജയം, സയൻസിൽ ബിരുദം, ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ ഫാർമസിയിൽ ബിരുദം, മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് ഡയറ്റീഷൻ ഗ്രേഡ് ട്രെയിനി (ഒരൊഴിവ്): ബിഎസ്സി/ ഹോം സയൻസിൽ ബിരുദം, ഡയറ്റിറ്റിക്സിൽ ഡിപ്ലോമ അല്ലെങ്കിൽ ന്യൂട്രീഷൻ/ ഡയറ്റിറ്റിക്സിൽ ബിരുദം അല്ലെങ്കിൽ ഫുഡ് ആൻഡ് ന്യൂട്രീഷനിൽ ബിഎസ്സി, മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
എച്ച്ഇഎം (മെക്)/എംസിഒ ഗ്രേഡ് -3 ട്രെയിനി (5 ഒഴിവ്): മെക്കാനിക്കൽ എൻജിനിയറിംഗിൽ ത്രിവത്സര ഡിപ്ലോമ, ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം.
പ്രായം: 30 വയസ്, അർഹരായവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.
അപേക്ഷാഫീസ്: 150 രൂപ. എസ്സി/ എസ്ടി/ ഭിന്നശേഷിക്കാർ/ വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് www.nmdc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.