മ്യുസിഷന്‍ സെയിലർ : ഇന്ത്യൻ നേവി അപേക്ഷ ക്ഷണിച്ചു.
ഇന്ത്യൻ നേവിയില്‍ മ്യുസിഷന്‍ സെയിലറാകാന്‍ അവിവാഹിതരായ പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒക്ടോബറില്‍ തുടങ്ങുന്ന ബാച്ചിലേക്കാണ് പ്രവേശനം.
യോഗ്യത: പത്താംക്ലാസ് ജയവും മ്യൂസിക്കില്‍ നിശ്ചിത യോഗ്യതയും:
വെസ്റ്റേണ്‍ നോട്ടേഷനുകളില് പ്രാഗല്ഭ്യം. പാടാനുള്ള കഴിവ്.
സ്ട്രിംഗ്, കീബോര്‍ഡ്, വുഡ് വിന്‍ഡ്, ബ്രാസ് ആന്‍ഡ് പെര്ക്കഷന് ഇന്സ്ട്രമെന്റ്സ്റ്റേണ്/ ഇന്ത്യന്‍ സംഗീത ഉപകരണങ്ങളുടെ തിയറിയില്‍ പ്രാഗത്ഭ്യം.
പ്രായം: 1994 ഒക്ടോബര്‍ ഒന്നിനും 2002 സെപ്റ്റംബര്‍ 30നും മധ്യേ ജനിച്ചവരാകണം.
ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ. തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ് കുറഞ്ഞത് അഞ്ച് സെ.മീ. വികസിപ്പിക്കാന്‍ കഴിയണം. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന പാദം, കോങ്കണ്ണ് തുടങ്ങിയവ പാടില്ല. വൈദ്യപരിശോധനയ്ക്ക് മുമ്പായി പല്ലുകളും ചെവികളും വൃത്തിയാക്കണം.
കാഴ്ചശക്തി: കണ്ണട കൂടാതെ Better Eye 6/6, Worse Eye 6/9. കണ്ണട ഉപയോഗിക്കുമ്പോള്‍Better Eye 6/6, Worse Eye 6/6. എഴുത്തുപരീക്ഷ, ശരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. 15 വര്‍ഷത്തേയ്ക്കാണു പ്രാഥമിക നിയമനം.
ശമ്പളം: 5,200-20,200 രൂപ, ഗ്രേഡ്പേ 2,000 രൂപ.
പരിശീലനം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2019 ഒക്ടോബറിൽ ഐഎൻഎസ് ചിൽകയിൽ അടിസ്ഥാന പരിശീലനം തുടങ്ങും.
പരിശീലന സമയത്ത് 14600 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
തുടർന്ന് മുംബൈയിൽ 26 ആഴ്ചത്തെ പ്രത്യേക പരിശീലനം ഉണ്ടായിരിക്കും. പരിശീലനത്തിലെ പ്രകടനം തൃപ്തികരമല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും മടക്കി അയയ്ക്കാം. വിജയകരമായി പരിശീലനം പൂർത്തിയാക്കിയാൽ 15 വർഷത്തേക്കായിരിക്കും പ്രാഥമിക നിയമനം.
അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 19.
കൂടുതല്‍ വിവരങ്ങള്‍ക്ക്- www.joinindiannavy.gov.in