മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ നിയമനം

മലപ്പുറം ജില്ലയിൽ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ (എം.ടി.സി.പി) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത: എട്ടാം ക്ലാസ് പാസ് ആയിരിക്കണം.
പ്രായം : 50 വയസ് കവിയരുത്.
ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ, ജോലിയിൽ മുൻപരിചയമുള്ളവർ എന്നിവർക്ക് മുൻഗണന.
യോഗ്യരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് 23ന് രാവിലെ 11ന് തവനൂർ വൃദ്ധമന്ദിരം ഓഫീസിൽ ഹാജരാവണം.
ഫോൺ: 0494 2698822.