മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, നഴ്‌സ്

Share:

പാലക്കാട് ; കൊടുവായൂര്‍ ഗവ. വികലാംഗ വൃദ്ധസദനത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, നഴ്‌സ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലും പ്ലസ് ടു, ജെ.പി.എച്ച്.എന്‍ കോഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് നഴ്‌സ് തസ്തികയിലേക്കും അപേക്ഷിക്കാം. ഗവ. അംഗീകൃത വൃദ്ധസദനങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും.

പ്രായപരിധി 50 വയസ്സ്.

താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 11 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. അപേക്ഷ, വിശദവിവരങ്ങള്‍ കൊടുവായൂര്‍ ഗവ. വൃദ്ധസദനത്തില്‍ ലഭിക്കും. ഫോണ്‍: 04923 251341

Share: