മള്‍ട്ടി ടാസ്‌ക് കെയര്‍: വാക്ക് ഇന്‍ ഇൻറര്‍വ്യൂ 29 ന്
തൃശൂർ : സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കുന്നംകുളത്ത് പ്രവര്‍ത്തിക്കുന്ന കുന്നംകുളം ഡിമെന്‍ഷ്യ ഡെ കെയര്‍ സെൻററിലേക്ക് അല്‍ഷിമേഴ്‌സ് ബാധിച്ചവരെ പരിചരിക്കുന്നതിനായി ജെ.പി.എച്ച്.എന്‍, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡേഴ്‌സ്മാരെ നിയമിക്കുന്നു.
വാക്ക് ഇന്‍ ഇൻറ ര്‍വ്യൂ സെപ്റ്റംബര്‍ 29 ന് കുന്നംകുളം ആര്‍ത്താറ്റ് ഡിമെന്‍ഷ്യ ഡേ കെയര്‍ സെൻററില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും.
കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷകര്‍ 50 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ ആയിരിക്കണം. മള്‍ട്ടി ടാസ്‌ക ജീവനക്കാര്‍ക്ക് എട്ടാം ക്ലാസ് യോഗ്യതയും അധിക യോഗ്യതയായി ജെറിയാട്രിക് ഡിപ്ലോമയും ഉണ്ടായിരിക്കണം. ജെ.പി.എച്ച്.എന്‍ ജീവനക്കാര്‍ക്ക് പ്ലസ് ടുവും ജെ.പി.എച്ച്.എന്‍/എ.എന്‍.എം കോഴ്‌സ് പാസായവരും അധിക യോഗ്യതയായി ജെറിയാട്രിക് ഡിപ്ലോമയും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അല്‍ഷിമേഴ്‌സ് ബാധിച്ചവരെ മാനുഷികമായി പരിചരിക്കുന്നതിന് താല്‍പര്യമുള്ളവരും രാവിലെ എട്ടു മുതല്‍ വൈകീട്ട് 5 വരെ സമയപരിധി നോക്കാതെ സേവനത്തില്‍ ഏര്‍പ്പെടുന്നവരുമായിരിക്കണം. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത പ്രൊഫോമയില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : സ്മൃതിപദം, ഡിമെന്‍ഷ്യ ഡെ കെയര്‍ സെൻറര്‍ ആര്‍ത്താറ്റ്, കുന്നംകുളം. ഫോണ്‍: 8592007762.