മോട്ടിവേറ്റേഴ്‌സ് നിയമനം

248
0
Share:

മലപ്പുറം: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ബി.ഐ.എഫ് ആന്‍ഡ് എച്ച്.ഡി.എഫ് പദ്ധതിയ്ക്കായി 19 മോട്ടിവേറ്റേഴ്‌സിനെ നിയമിക്കുന്നു.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമുള്ള ജില്ലയിലെ തീരദ്ദേശ മുന്‍സിപ്പാലിറ്റി/പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ അടങ്ങിയ അപേക്ഷ സഹിതം സെപ്തംബര്‍ 27ന് രാവിലെ 11ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂയില്‍ ഹാജരാകണം.

ഫോണ്‍-0494-2666428.

Share: