മോട്ടിവേറ്റര്‍: അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ: ജില്ലയില്‍ – 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വേലിയേറ്റ രേഖയില്‍ നിന്നു 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പുനര്‍ഗേഹം എന്ന ബൃഹത് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 20 മോട്ടിവേറ്റര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു.
ജില്ലയില്‍ മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ടവർക്ക് അപേക്ഷിക്കാം.
യോഗ്യത: ബിരുദം , കംപ്യൂട്ടര്‍ പരിജ്ഞാനം അനിവാര്യം.

താല്‍പര്യമുളളവര്‍ കുടുംബാഗം മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന ക്ഷേമനിധി പാസ് ബുക്കിന്റെ അസ്സല്‍, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം നേരില്‍ കൂടിക്കാഴ്ചയ്ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ജൂണ്‍ ഒമ്പതിന് രാവിലെ 10ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ടോ 0477-2251103 എന്ന ഫോണ്‍ നമ്പരിലോ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടണം.

Share: