തൊഴിലുറപ്പ് ക്വാളിറ്റി മോണിട്ടറിംഗ് ടീം; അപേക്ഷ ക്ഷണിച്ചു

348
0
Share:

കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കോട്ടയം ജില്ലാതല ക്വാളിറ്റി മോണിറ്ററിംഗ് സെൽ രൂപീകരിക്കുന്നതിനായി ക്വാളിറ്റി മോണിറ്ററിംഗ് ടീമിനെ തെരഞ്ഞെടുക്കുന്നു.

തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണു സംരക്ഷണം തുടങ്ങിയ വകുപ്പുകളിൽനിന്നോ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ സിവിൽ / അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റൻ്റ് എഞ്ചിനീയറിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ച 65 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ സെപ്റ്റംബർ 18ന് മുന്‍പ് ജോയിൻ്റ് പ്രോഗ്രാം കോർഡിനേറ്റർ, പോവർട്ടി അലിവിയേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, കോട്ടയം എന്ന വിലാസത്തിലോ itpnregaktm@gmail.com എന്ന ഇ-മെയിലോ അയയ്ക്കണം.

Share: