മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക നിയമനം
ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിച്ചുവരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ നിലവിലുള്ളതും ഭാവിയില്‍ പ്രതീക്ഷിക്കുന്നതുമായ എച്ച്.എസ്.എ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍, എച്ച്.എസ്.എ മ്യൂസിക് ടീച്ചര്‍, എച്ച്.എസ്.എസ്.റ്റി മലയാളം, എച്ച്.എസ്.എസ്.റ്റി കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ എന്നീ അധ്യാപക തസ്തികകളില്‍ 2019-20 അധ്യയനവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പി.എസ്.സി നിഷ്‌ക്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതം ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
നിയമനം ലഭിക്കുന്നവര്‍ക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടിക്കാഴ്ച സമയത്ത് അസ്സല്‍ രേഖകളും ഹാജരാക്കണം. ഒന്നില്‍ കൂടുതല്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് 15ന് മുമ്പായി അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ലഭിക്കണം.
ഫോണ്‍ 04864 224339.