മൊബിലിറ്റി ഹബ്ബില്‍ സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി കം കസ്റ്റമര്‍ ഫെസിലിറ്റേറ്റര്‍
കൊച്ചി: കുടുംബശ്രീ എറണാകുളം മിഷന്റെ ഫെസിലിറ്റി മാനേജ്മെന്റ് സെന്റര്‍ ഏറ്റെടുത്തിട്ടുളള വൈറ്റില മൊബിലിറ്റി ഹബ്ബിലെ സെക്യൂരിറ്റി ആന്റ് കസ്റ്റമര്‍ സര്‍വ്വീസ് പ്രോജക്ടിനു വേണ്ടി സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി & സി.എഫ്) പുരുഷന്മാര്, സെക്യൂരിറ്റി കം കസ്റ്റമര്‍ ഫെസിലിറ്റേറ്റര്‍ (18 പുരുഷന്മാര്, അഞ്ച് സ്ത്രീകള്‍, ആകെ 23) എന്നീ തസ്തികകളിലേക്ക്
കരാർ / ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഇനി പറയുന്ന യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: കുടുംബശ്രീ അംഗം/ കുടുംബശ്രീ കുടുംബാംഗമായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത: സൂപ്പര്‍വൈസര്‍- 10-ാം ക്ലാസ് പാസായിരിക്കണം.
പ്രായം 60 വയസ്.
സെക്യൂരിറ്റി കം കസ്റ്റമര്‍ ഫെസിലിറ്റേറ്റര്‍ എട്ടാം ക്ലാസ് പാസായിരിക്കണം
പ്രായപരിധി സൂപ്പര്‍വൈസര്‍ – 60 വയസ്സ്,
സെക്യൂരിറ്റി കം കസ്റ്റമര്‍ ഫെസിലിറ്റേറ്റര്‍ – 55 വയസ്.
കൂടുംബശ്രീ സ്കീമായ DDUGKY യില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ കോഴ്സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന.
സൈനിക/അര്‍ദ്ധ സൈനിക/പോലീസ്/ഫയര്‍ഫോഴ്സ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും.
രാത്രി ഷിഫ്റ്റ് ഉള്‍പ്പെടെ മൂന്നു ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തയാറുളളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കുടുംബശ്രീയുമായി കരാര്‍ ഒപ്പു വയ്ക്കണം.
2000 രൂപ ഡിപ്പോസിറ്റ് കെട്ടി വയ്ക്കണം.
യോഗ്യതകള്‍ തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 19.
അപേക്ഷകള്‍ തൃപ്പൂണിത്തുറ പേട്ട സൗപര്‍ണിക നഗറിലുളള കുടുംബശ്രീ കൊച്ചി മെട്രോ ഫെസിലിറ്റേഷന്‍ സെന്ററില്‍ നല്‍കണം.
ഫോണ്‍ 8105754433, 9497192701, 9746421952.