മൊബൈല്‍ ജേര്‍ണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

315
0
Share:

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് മോജോ എന്ന പേരിലാരംഭിക്കുന്ന മൊബൈല്‍ ജേര്‍ണലിസം പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

ഉത്തരവാദിത്തത്തോടെ ഔദ്യോഗിക മാധ്യമങ്ങളില്‍ തെറ്റില്ലാതെ വാര്‍ത്ത തയ്യാറാക്കി ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ പഠിപ്പിക്കും. അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ ജേര്‍ണലിസ്റ്റുകളും ഗവേഷകരും ചേര്‍ന്നു തയ്യാറാക്കിയ പാഠ്യപദ്ധതിയാണ് പ്രോഗ്രാമില്‍ ഉള്ളത്.

തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എഡ്യൂപ്രസ് സ്റ്റഡി സെന്ററിലൂടെയാണ് പരിശീലനം. അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന 30 കോണ്ടാക്ട് ക്ലാസുകളും 30 പ്രാക്ടിക്കല്‍ സെഷനുകളും, 30 അസൈന്‍മെന്റുകളും പ്രോഗ്രാമിന്റെ ഭാഗമായിട്ടുണ്ട്. മാധ്യമ സ്ഥപാപനങ്ങളില്‍ 30 ദിവസം പരിശീലനവും നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും ജേര്‍ണലിസത്തില്‍ താത്പര്യമുള്ളവര്‍ക്കും ആറുമാസം ദൈര്‍ഘ്യമുള്ള ഈ പ്രോഗ്രാമില്‍ പങ്കെടുക്കാം.

ഡാറ്റാ, ഡിജിറ്റല്‍, മൊബൈല്‍ ജേര്‍ണലിസം എന്നിങ്ങനെ മൂന്നു പേപ്പറുകള്‍ ആണ് പഠന വിഷയങ്ങള്‍. ജേര്‍ണലിസ്റ്റുകളും അധ്യാപകരുമാണ് ക്ലാസ് എടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.src.kerala.gov.in , www.srccc.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ സ്‌പെന്‍സര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന എഡ്യുപ്രസ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണം .

ഫോണ്‍: 0471 2468789, 2325101, 2325102, 9447430399.

Share: