മിലിട്ടറി നഴ്സിംഗ് സർവീസിൽ ഒഴിവുകൾ
ഷോർട്ട് സർവീസ് കമ്മീഷൻ മിലിട്ടറി നഴ്സിംഗ് സർവീസിലേക്കുള്ള 2023- 24ലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വനിതകൾക്കാണ് അവസരം. രാജ്യത്ത് എവിടെയും ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ സേവനമനുഷ്ഠിക്കേണ്ടിവരും. ലെഫ്റ്റനന്റ് റാങ്കും അതനുസരിച്ചുള്ള ശമ്പ ളവും ആനുകൂല്യങ്ങളും ലഭിക്കും.
യോഗ്യത: ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമുള്ള സർവകലാശാലയിൽനിന്ന് നേടിയ എംഎസ്സി (നഴ്സിംഗ്)/ പിബിബിഎസ്സി (നഴ്സിംഗ്)/ ബിഎസ്സി (നഴ്സിംഗ്), സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സിലിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
പ്രായം: 21-35 വയസ്. അപേക്ഷകർ 1988 ഡിസംബർ 25-നും 2002 ഡിസംബർ 26-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവയെ അടിസ്ഥാനമാക്കി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 2024 ജനുവരി 24ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കും.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുക.
നഴ്സിംഗ്, ഇംഗ്ലീഷ് ഭാഷ,, ജനറൽ ഇന്റലിജൻസ് എന്നിവയെ ആസ്പദമാക്കി, മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും ചോദ്യങ്ങൾ. നെഗറ്റീവ് മാർക്ക് ഉണ്ടാവില്ല. അഭിമുഖം ഡൽഹിയിൽ. തുടർന്ന് മെഡിക്കൽ പരിശോധന. ഗർഭിണിയാണെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ അഞ്ച് വർഷവും പരമാവധി 14 വർഷവുമാണ് സർവീസ് കാലം.
അപേക്ഷ: www. nta.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമർപ്പിക്കണം.
അവസാന തീയതി: ഡിസംബർ 26
വിശദവിവരങ്ങൾ www.indianarmy.nic.in, www.joinindianarmy.nic.in വെബ്സൈറ്റുകളിൽ.